Monday, July 7, 2025
No menu items!
Homeവാർത്തകൾറോബോട്ടിക്‌സ് മേഖല കുതിക്കും:മന്ത്രി പി രാജീവ്

റോബോട്ടിക്‌സ് മേഖല കുതിക്കും:മന്ത്രി പി രാജീവ്

കൊച്ചി: കേരളത്തെ രാജ്യത്തിൻ്റെ റോബോട്ടിക് ഹബ്ബാക്കാനുള്ള ലക്ഷ്യത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്‌സ് അന്താ രാഷ്ട്ര റൗണ്ട് ടേബിൾ വൻ വിജയമായി. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച സമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. നാല് സെഷനുകളിലായി നടന്ന സമ്മേളനത്തിൽ റോബോട്ടിക്സ് മേഖലയ്ക്ക് കുതിപ്പേകുന്ന തീരുമാനങ്ങൾ പിറന്നു.

മികച്ച നൈപുണ്യശേഷിയുള്ളവരെ തിരിച്ചറിയുന്നതും ഉപയോക്താക്കളെ ബോധവൽക്കരിക്കുന്നതുമാണ് റോബോട്ടിക് സ്റ്റാർട്ടപ്പ് മേഖല പ്രാഥമികഘട്ടത്തിൽ നേരിടുന്ന വെല്ലുവിളിയെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു. ‘ഇന്നൊവേറ്റിങ് ഫ്യൂച്ചർ കേരളത്തിലെ റോബോട്ടിക്സ് മേഖലയിലെ മാർഗദർശികളും മുന്നോട്ടുവയ്ക്കുന്ന അത്യാധുനിക പരിഹാരങ്ങളും സെഷനിലാണ് ഈ അഭിപ്രായമുയർന്നത്. അർമഡ എഐ വൈസ് പ്രസിഡൻ്റ പ്രാഗ് മിശ്ര, അൻവി സ്പേസ് കോ-ഫൗണ്ടർ എസ് വി വേക് ബൊല്ലം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ആക്ലെഞ്ചർ ഇൻഡസ്‌ട്രിയൽ എഐ എംഡി ഡെറിക് ജോസ് സംസാരിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ വ്യവസായവകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, ചെയർമാൻ പോൾ ആൻ്റണി, കേരള സാങ്കേതിക സർവകലാ ശാല വിസി ഡോ. സജി ഗോപിനാഥ്, കിൻ ഫ്ര എംഡി സന്തോഷ് കോശി തോമസ്, കേരള സ്റ്റാർട്ടപ് മിഷൻ സി അനൂപ് അം ബിക, കെഎസ്ഐഡിസി എക്സിക്യൂട്ടീവ്ഡയറക്ടർ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പത്ത് കോളേജുകളുടേതടക്കം 31 കമ്പനികളുടെ റോബോട്ടിക് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments