കായംകുളം: എല്ലാ റേഷൻ കാർഡ് ഉടമകളും ശ്രദ്ധിക്കുക. എ എ വൈ ,പി എച്ച് എച്ച്, സബ്‌സീഡി (മഞ്ഞ, പിങ്ക്, നീല) റേഷൻ കാർഡിലുൾപ്പെട്ടവർ മരണപ്പെട്ട് പോയിട്ടുണ്ടെങ്കിലോ, വിദേശത്ത് പോയിട്ടുണ്ടെങ്കിലോ ആ വിവരം അതാത് റേഷൻ കടകളിൽ അറിയിക്കേണ്ടതും അയാളുടെ പേര് കുറവ് ചെയ്യുന്നതിനായി ഓൺലൈനായി അക്ഷയ വഴി അപേക്ഷ സമർപ്പിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വില പിഴയായി അന്നേ ദിവസം മുതൽ ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.
മരണപ്പെട്ടു പോയവരുടെ പേര് നീക്കം ചെയ്യാൻ 40 ദിവസത്തിനുള്ളിൽ അക്ഷയ സെന്ററിൽ എത്തുന്നവർക്ക് സൗജന്യമായി സേവനം ലഭിക്കുന്നതാണ്.