മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ലെവൽ ക്രോസിംഗ് ഗേറ്റിൽ ഇടിച്ച് റെയിൽവേ ട്രാക്കിൽ കുടുങ്ങിയ ട്രക്കിൽ എക്സ്പ്രസ് ട്രെയിൻ വന്നിടിച്ച് അപകടം. ഇന്ന് പുലർച്ചെ 4.30 ഓടെ ബോദ്‌വാഡ് സ്റ്റേഷന് സമീപം ഉണ്ടായ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടം റൂട്ടിലെ റെയിൽ ഗതാഗതത്തെ ഏകദേശം 6 മണിക്കൂറോളം തടസ്സപ്പെടുത്തിയെങ്കിലും ഒരു വലിയ ദുരന്തമാണ് ഒഴിവായത്.
നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ലെവൽ ക്രോസിംഗ് ഗേറ്റിൽ ഇടിച്ചുകയറിയാണ് നിന്നത്. ഇതിലൂടെ മുംബൈയിൽ നിന്ന് അമരാവതിയിലേക്കുള്ള 12111 അമരാവതി എക്സ്പ്രസ് കടന്നുവന്നതാണ് അപകടത്തിന് വഴിയൊരുക്കിയത് . ഡ്രൈവർ ഇറങ്ങി സഹായം തേടുന്നതിനിടെയാണ് ട്രെയിൻ ട്രക്കിൽ ഇടിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു