Monday, July 7, 2025
No menu items!
HomeCareer / job vacancyറൂസയുടെ സംസ്ഥാന കാര്യാലയത്തിൽ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

റൂസയുടെ സംസ്ഥാന കാര്യാലയത്തിൽ റിസർച്ച് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ)യുടെ തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ റിസർച്ച് ഓഫീസർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലെയോ സർക്കാർ/ എയ്ഡഡ് കോളേജുകളിലെയോ അസിസ്റ്റന്റ് അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്തുവരുന്ന അധ്യാപർക്ക് അപേക്ഷിക്കാം. റൂസ/ പി.എം ഉഷ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സർവകലാശാലകൾ/ കോളേജുകൾ സമർപ്പിക്കുന്ന ഡി.പി.ആർ-കളുടെ പരിശോധന, പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉപദേശം നൽകൽ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിക്കേണ്ടുന്ന രേഖകൾ തയ്യാറാക്കൽ തുടങ്ങിയവ റിസർച്ച് ഓഫീസർ തസ്തികയുടെ ചുമതലകളിൽ ഉൾപ്പെടുന്നതിനാൽ താൽപര്യമുള്ള അധികാരികളിൽ നിന്നുള്ള നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. അപേക്ഷകൾ റൂസ സംസ്ഥാന കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ജൂൺ 20 വൈകിട്ട് 5 മണി. വിലാസം: സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളേജ് ക്യാമ്പസ്, യൂണിവേഴ്സിറ്റി പി.ഒ. തിരുവനന്തപുരം – 695034. ഇമെയിൽ: keralarusa@gmail.com. ഫോൺ: 0471 2303036.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments