കന്യാകുളങ്ങര : മുസ്ലിം ലീഗ്, യൂത്ത് ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ റംസാന് റിലീഫും, ചികിത്സ സഹായവിതരണവും സംഘടിപ്പിച്ചു. കന്യാകുളങ്ങരയില്‍ സംഘടിപ്പിച്ച പരിപാടി മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഡ്വ.കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാന് അധ്യക്ഷനായി. വെമ്പായം അലികുഞ്ഞ് റംസാന് സന്ദേശം നല്കി. നേതാക്കളായ എസ്.എ വാഹിദ്, എസ്.എഫ്.എസ്.എ തങ്ങള്‍, പോത്തന്‍കോട് റാഫി, നെടുമങ്ങാട് എം നസീര്‍, ഫറാസ് മാറ്റപ്പള്ളി, പുലിപ്പാറ യൂസഫ്, വെമ്പായം സലാം, ഹരി ഫാത്തിമപുരം, സഫീര്‍ പുന്നമൂട്ടില്‍, വെമ്പായം ഷെരീഫ്, സൈഫുദ്ദീന് വെമ്പായം,ഷിബിന്‍, ഷംനാദ്, അബ്ദുല്‍ ഹക്കീം, സലിം വള്ളക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു.