Sunday, February 15, 2026
No menu items!
Homeവാർത്തകൾരാശി സ്പിരിച്വല്‍ അക്കാഡമിക്ക് കുറ്റിച്ചലില്‍ തുടക്കമാകുന്നു; വരുന്നത് ഭാരതീയ ആചാരങ്ങളുടെ ഗവേഷണ കേന്ദ്രം

രാശി സ്പിരിച്വല്‍ അക്കാഡമിക്ക് കുറ്റിച്ചലില്‍ തുടക്കമാകുന്നു; വരുന്നത് ഭാരതീയ ആചാരങ്ങളുടെ ഗവേഷണ കേന്ദ്രം

കുറ്റിച്ചല്‍: രാശി സ്പിരിച്വല്‍ അക്കാഡമിക്ക് കുറ്റിച്ചലില്‍ തുടക്കമാകുന്നു. കുറ്റിച്ചലിലെ ഉത്തരംകോട് ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30-ന് നടക്കും. ഋഷിവര്യന്മാര്‍ സൂചിപ്പിച്ച ശാസ്ത്ര സത്യങ്ങള്‍ സാരണക്കാര്‍ക്ക് പകര്‍ന്ന് നല്‍കുക എന്നതാണ് രാശി സ്പിരിച്വല്‍ അക്കാഡമിയുടെ ലക്ഷ്യം.

യുഗങ്ങള്‍ക്ക് മുമ്പ് ഋഷീശ്വരന്മാര്‍ പ്രചരിപ്പിച്ച ജീവിത മൂല്യങ്ങള്‍ വ്യക്തിയുടേയും സമൂഹത്തിന്റേയും ക്ഷേമത്തിന് വേണ്ടി ശാസ്ത്രീയമായ് എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ടെത്തുന്ന ഒരു ഗവേഷണ സ്ഥാപനമാണ് രാശി സ്പിരിച്വല്‍ അക്കാഡമി. സസ്യലതാദികള്‍, ലോഹങ്ങള്‍, രത്‌നങ്ങള്‍, ഗ്രഹങ്ങള്‍, മനുഷ്യരാശിയുടെ ഉയര്‍ച്ചതാഴ്ചകളുടെ രഹസ്യങ്ങള്‍, പ്രപഞ്ചത്തിലെ ഊര്‍ജ്ജഘടന ഒരാളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ തുടങ്ങി മനുഷ്യനെ സ്വാധീനിക്കുന്ന ഭൗതീക, അദ്ധ്യാത്മിക വിഷയങ്ങളും കേന്ദ്രത്തില്‍ പഠനവിഷയങ്ങളാകും.

ഉദ്ഘാടനത്തോടനുബന്ധിച്ച് വേദിക് സയന്‍സ് റിസര്‍ച്ച് സെന്റര്‍, ഓപ്പണ്‍ ലൈബ്രറി, ഫുഡ് ബാങ്ക്, സംഗീതസഭ തുടങ്ങിയവയും ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ടെന്ന് രാശി സ്പിരിച്വല്‍ അക്കാഡമി ഡയറക്ടര്‍ ഉത്തരംകോട് സജുവും ട്രസ്റ്റ് ഭാരവാഹി ബിനുകുമാറും വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments