ന്യൂഡല്‍ഹി: രാജ്യത്ത് 12 വ്യവസായ പാര്‍ക്കുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും നഗരപ്രദേശങ്ങളിലെ ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും ബജറ്റില്‍ പ്രഖ്യാപനം. വികസിത നഗരങ്ങള്‍ക്ക് പ്രത്യേക പാക്കേജും അനുവദിച്ചു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഞ്ചല്‍ ടാക്‌സ് എല്ലാ വിഭാഗത്തിലും ഒഴിവാക്കി. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം നല്‍കാനുള്ള പ്രഖ്യാപനങ്ങളുമുണ്ട്. വിദേശ ക്രൂയിസ് കമ്ബനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നികുതിയിളവ് നല്‍കി. ഇതുവഴിയും തൊഴില്‍ കൊണ്ടുവരികയാണ് ഉദ്ദേശം. എംഎസ്‌എംഇ കള്‍ക്ക് പ്രത്യേക പരിഗണനയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എംഎസ്‌എംഇ കള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കും.ഇതിനായി പ്രത്യേക സഹായഫണ്ട് എന്ന പേരില്‍ 1000 കോടി വകയിരുത്തിയിട്ടുണ്ട്. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബിഹാറില്‍ 2 ക്ഷേത്ര ഇടനാഴികള്‍ക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.



