Sunday, August 3, 2025
No menu items!
Homeവാർത്തകൾരാജ്യം വിടാന്‍ ഇനി ആദായനികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

രാജ്യം വിടാന്‍ ഇനി ആദായനികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

ന്യൂഡല്‍ഹി: 2024- ലെ കേന്ദ്ര ബജറ്റ് നിർദേശ പ്രകാരം ഇന്ത്യയില്‍ താമസക്കാരായ ഏതൊരു വ്യക്തിക്കും രാജ്യം വിടാന്‍ ഇനി ആദായനികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്. ഒക്ടോബർ ഒന്നു മുതല്‍ ആയിരിക്കും ഈ ഭേദഗതി പ്രാബല്യത്തില്‍ വരുക. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിക്ക് കുടിശ്ശികയുള്ള നികുതി ബാധ്യതകളുണ്ടോയെന്നും അല്ലെങ്കില്‍ ഇന്ത്യ വിടുന്നതിന് മുമ്ബ് അത്തരം കുടിശ്ശികകള്‍ തീർപ്പാക്കാൻ തൃപ്തികരമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും ഈ സർട്ടിഫിക്കറ്റ് വ്യക്തമാക്കും.

20 ലക്ഷം രൂപയുടെ വിദേശ ആസ്തികള്‍ വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്ന കേസുകളില്‍ നികുതിദായകര്‍ക്ക് പിഴയില്‍ നിന്ന് ആശ്വാസം നല്‍കുന്ന വിധത്തിലാണ് കള്ളപ്പണ നിയമത്തിലെ(Black Money) ഭേദഗതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്(സിബിഡിടി) ചെയര്‍മാന്‍ രവി അഗര്‍വാള്‍ പറഞ്ഞു. നിലവിലെ ചട്ടങ്ങള്‍ പ്രകാരം 5 ലക്ഷം രൂപ വരെ വിദേശ സ്വത്ത് വെളിപ്പെടുത്താത്തതിന് നികുതിദായകരില്‍ നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കും.

ഇനി മുതല്‍ ആദായനികുതി നിയമത്തിലെ സെക്ഷൻ 230 അനുസരിച്ച്‌ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ഏതൊരാളും രാജ്യം വിടുന്നതിന് മുമ്ബ് തനിക്ക് നികുതി ബാധ്യതകള്‍ ഒന്നുമില്ലെന്ന് തെളിയിക്കുന്ന ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.

ആദായനികുതി നിയമത്തിന് കീഴിലുള്ള നികുതികള്‍ക്കും മുൻകാല വെല്‍ത്ത് ടാക്‌സ്, ഗിഫ്റ്റ് ടാക്‌സ്, എക്‌സ്‌പെൻഡിച്ചർ ടാക്‌സ് ആക്‌റ്റുകള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്. നികുതി ചട്ടങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താനും കള്ളപ്പണത്തിൻ്റെ ഒഴുക്ക് തടയാനുമാണ് ഈ പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ജോലിക്കായി ഇന്ത്യയില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നവർക്കും സ്ഥിരമായി വിദേശത്ത് സ്ഥിരതാമസമാക്കുന്നവർക്കും നികുതി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ഡെലോയിറ്റ് ഇന്ത്യയുടെ പങ്കാളിയായ ആരതി റൗട്ടെ പറഞ്ഞു.

കൂടാതെ ഇത്തരം ആളുകള്‍ ഐടിആർ ഫയല്‍ ചെയ്യുമ്ബോള്‍ വിദേശത്തുള്ള എല്ലാ ആസ്തികളെക്കുറിച്ചും അവയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ കുറിച്ചും വെളിപ്പെടുത്തേണ്ടതുണ്ട്. നികുതി അടയ്‌ക്കുന്നതിന് തൃപ്തികരമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കാനും നികുതിദായകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദസഞ്ചാരത്തിനായി ഇന്ത്യ സന്ദർശിക്കുന്ന വിദേശികള്‍ക്ക് ഈ നിയമം ബാധകമല്ല. എന്നാല്‍ ഇന്ത്യയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments