മലയിന്‍കീഴ് : മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിദിനം ആചരിച്ചു. കോണ്‍ഗ്രസ് മലയിന്‍കീഴ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മലയിന്‍കീഴ് ജങ്ഷനില്‍ രാജീവ് ഗാന്ധിയുടെ ച്ഛായാചിത്രത്തിനു മുന്നില്‍ മണ്ഡലം പ്രസിഡന്റ് മായാരാജേന്ദ്രന്‍, യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ മഞ്ചാടി രാധാകൃഷ്ണന്‍നായര്‍, ഡി.സി.സി നിര്‍വ്വാഹകസമിതി അംഗം എം.ഷാജി, ഐ.എന്‍.ടി.യു.സി നേതാവ് തച്ചോട്ടുകാവ് സുരേന്ദ്രന്‍ എന്നിവര്‍ ദീപം തെളിയിച്ചു. ബ്ലോക്ക് ഭാരവാഹി വി.കെ. സുധാകരന്‍നായര്‍, ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ മലയിന്‍കീഴ്, മണ്ഡലം വൈസ് പ്രസിഡന്റ്, പ്രസന്നകുമാര്‍, എം.ജി അജേഷ്, മണ്ഡലം സെക്രട്ടറി ജി.ശശിധരന്‍ നായര്‍, ലതകുമാരി, മലയിന്‍കീഴ് രാജേന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.