Wednesday, March 4, 2026
No menu items!
Homeവാർത്തകൾയു​ദ്ധം തു​ട​രു​മെ​ന്ന സൂ​ച​ന ന​ൽ​കി ട്രം​പും നെ​ത​ന്യാ​ഹു​വും; വി​ട്ടു​വീ​ഴ്ച​ക്കി​ല്ലെ​ന്ന് ഇ​റാ​നും

യു​ദ്ധം തു​ട​രു​മെ​ന്ന സൂ​ച​ന ന​ൽ​കി ട്രം​പും നെ​ത​ന്യാ​ഹു​വും; വി​ട്ടു​വീ​ഴ്ച​ക്കി​ല്ലെ​ന്ന് ഇ​റാ​നും

തെ​ഹ്റാ​ൻ/ തെ​ൽ​അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും യു​ദ്ധം തു​ട​രു​മെ​ന്ന സൂ​ച​ന ന​ൽ​കി ചൊ​വ്വാ​ഴ്ച​യും ഇ​റാ​നി​ൽ സം​യു​ക്താ​ക്ര​മ​ണ​വു​മാ​യി യു.​എ​സും ഇ​സ്രാ​യേ​ലും. ‘ഓ​പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​രി’ എ​ന്ന പേ​രി​ൽ ശ​നി​യാ​ഴ്ച തു​ട​ങ്ങി​യ ആ​ക്ര​മ​ണ​ത്തി​ൽ 787 പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് ഇ​റാ​ൻ റെ​ഡ്ക്രെ​സ​ന്റ് റി​പ്പോ​ർ​ട്ട്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ തെ​ഹ്റാ​നി​ലെ നി​ര​വ​ധി സ​ർ​ക്കാ​ർ മ​ന്ദി​ര​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യി ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​റാ​ന്റെ പ്ര​ധാ​ന സൈ​നി​ക വി​ഭാ​ഗ​മാ​യ ഐ.​ആ​ർ.​ജി.​സി​യു​ടെ ബൂ​ശ​ഹ്ർ കേ​ന്ദ്രം ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ഇ​വി​ടെ അ​ഞ്ചു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന​കം 1039 ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യും 504 കേ​ന്ദ്ര​ങ്ങ​ളി​ൽ ബോം​ബ് പ​തി​ച്ച​താ​യും ഇ​റാ​ൻ റെ​ഡ്ക്ര​സ​ന്റ് അ​റി​യി​ച്ചു. ആ​ക്ര​മ​ണം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും വ്യ​ക്ത​മാ​ക്കി. യു​ദ്ധം തു​ട​ങ്ങി​യ​ത് യു.​എ​സും ഇ​സ്രാ​യേ​ലു​മാ​ണെ​ന്നും അ​തി​നാ​ൽ അ​വ​ർ​ത​ന്നെ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ട്ടെ​യെ​ന്ന് ഇ​റാ​നും അ​റി​യി​ച്ച​തോ​ടെ, വ​രും​നാ​ളു​ക​ളി​ൽ ആ​ക്ര​മ​ണ​ങ്ങ​ളും പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളും ശ​ക്ത​മാ​കു​മെ​ന്ന് ഉ​റ​പ്പാ​യി. തി​രി​ച്ച​ടി​ച്ച് ഇ​റാ​നും ആ​ക്ര​മ​ണ​ത്തി​ന്റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ​ത​ന്നെ തി​രി​ച്ച​ടി തു​ട​ങ്ങി​യ ഇ​റാ​ൻ ചൊ​വ്വാ​ഴ്ച പ്ര​ത്യാ​ക്ര​മ​ണം ക​ടു​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം, സൗ​ദി അ​റേ​ബ്യ​യി​ലെ റ​അ്സ് ത​നൂ​റ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക്കു​നേ​രെ ആ​​ക്ര​മ​ണം ന​ട​ത്തി​യ ഇ​റാ​ൻ ചൊ​വ്വാ​ഴ്ച റി​യാ​ദി​ലെ യു.​എ​സ് എം​ബ​സി ല​ക്ഷ്യ​മി​ട്ടും ഡ്രോ​ണു​ക​ൾ പാ​യി​ച്ചു. സം​ഭ​വ​ത്തി​ൽ എം​ബ​സി​യി​ൽ ചെ​റി​യ തോ​തി​ലു​ള്ള തീ​പി​ടി​ത്ത​മു​ണ്ടാ​യി. കു​വൈ​ത്തി​ലും യു.​എ​സ് എം​ബ​സി​ക്കു​നേ​രെ ആ​ക്ര​മ​ണ​ശ്ര​മ​മു​ണ്ടാ​യി. ബ​ഹ്റൈ​നി​ലെ യു.​എ​സ് സൈ​നി​ക നി​ല​യ​ത്തി​നു​നേ​രെ മി​സൈ​ൽ പാ​യി​ച്ച ഇ​റാ​ൻ അ​വി​ടെ ക​മാ​ൻ​ഡ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ത​ക​ർ​ത്ത​താ​യി അ​വ​കാ​ശ​പ്പെ​ട്ടു. ഒ​മ്പ​ത് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​റാ​ൻ ചൊ​വ്വാ​ഴ്ച പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ലി​ലേ​ക്കും ഇ​റാ​ൻ മി​സൈ​ൽ വ​ർ​ഷം ന​ട​ത്തി. നാ​ല് ദി​വ​സ​ത്തി​നി​ടെ, ഇ​സ്രാ​യേ​ലി​ൽ 11 പേ​രാ​ണ് ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​റാ​ന്റെ പ്ര​ത്യാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, കു​വൈ​ത്തി​ലെ​യും റി​യാ​ദി​ലെ​യും എം​ബ​സി​ക​ൾ അ​ട​ക്കാ​ൻ യു.​എ​സ് തീ​രു​മാ​നി​ച്ചു. 14 ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​യും പൗ​ര​ന്മാ​രോ​ട് മ​ട​ങ്ങാ​ൻ യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജ​ർ​മ​നി, ആ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും സ​മാ​ന ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​സ്രാ​യേ​ൽ സൈ​ന്യം ല​ബ​നാ​നി​ൽക​ഴി​ഞ്ഞ​ദി​വ​സം, ല​ബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ ബൈ​റൂ​ത്തി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ, ചൊ​വ്വാ​ഴ്ച അ​വി​ടെ ക​ര​യു​ദ്ധ​ത്തി​നും തു​ട​ക്കം​കു​റി​ച്ചു. ഇ​തോ​ടെ, ദ​ക്ഷി​ണ ബൈ​റൂ​ത്തി​ൽ​നി​ന്ന് കൂ​ട്ട​പ്പ​ലാ​യ​നം ആ​രം​ഭി​ച്ചു. ഇ​തി​ന​കം, 30,000ത്തി​ല​ധി​കം പേ​ർ ന​ഗ​രം വി​ട്ട​താ​യി റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. മേ​ഖ​ല​യി​ലെ 52 ഗ്രാ​മ​ങ്ങ​ൾ ഇ​സ്രാ​യേ​ൽ സൈ​ന്യം ഒ​ഴി​പ്പി​ച്ചു. 30 ഗ്രാ​മ​ങ്ങ​ൾ​കൂ​ടി ഒ​ഴി​യാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ര​യാ​ക്ര​മ​ണ​ത്തി​ന് സ​മാ​ന്ത​ര​മാ​യി വ്യോ​മാ​ക്ര​മ​ണ​വും തു​ട​രു​ന്നു​ണ്ട്. ഇ​തി​ന​കം 60ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments