Saturday, August 29, 2026
No menu items!
Homeവാർത്തകൾയുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി

യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി

ന്യൂഡൽഹി: യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി. 84 വിഷയങ്ങളുടെ ഫൈനൽ ആൻസർ കീയാണ് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി ലഭ്യമാക്കിയിരിക്കുന്നത്. ഈ ആൻസർ കീ ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് അവർ പരീക്ഷയ്ക്ക് എഴുതിയ ഉത്തരങ്ങൾ ഒത്തുനോക്കാനും പ്രതീക്ഷിക്കാവുന്ന മാർക്ക് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കാനും സാധിക്കും

നേരത്തെ, നാഷണൽ ടെസ്റ്റിങ് ഏജൻസി നൽകിയ പ്രൊവിഷണൽ ആൻസർ കീകളിൽ വ്യാപകമായി തെറ്റുകൾ സംഭവിച്ചിരുന്നു. ഇതിനെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ പരാതികൾ പരിശോധിച്ച ശേഷമാണ് പുതിയ ഉത്തരസൂചിക പുറത്തിറക്കിയിരിക്കുന്നത്. ഈ ആൻസർ കീയുടെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിർണ്ണയ പ്രക്രിയകൾ നടക്കുക

ഫൈനൽ ആൻസർ കീ എങ്ങനെ പരിശോധിക്കാം?

  • ആദ്യം NTA-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് (nta.nic.in) തുറക്കുക.
  • വെബ്‌സൈറ്റിലെ ലോഗിൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ പോർട്ടലിൽ പ്രവേശിക്കുക.
  • നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും (Application Number) പാസ്‌വേഡും (Password) കൃത്യമായി ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യുക.
  • വിജയകരമായി ലോഗിൻ ചെയ്താൽ നിങ്ങളുടെ പ്രൊഫൈൽ പേജ് (Candidate Home Page) തുറക്കും.
  • ഈ പേജിൽ “Click to View Final Answer Key” എന്ന് എഴുതിയ ഒരു ബട്ടൺ കാണാം.
  • ഈ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ വിഷയത്തിന്റെ ആൻസർ കീ സ്ക്രീനിൽ ലഭ്യമാകും
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments