ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ യുകോ ബാങ്കിൽ അപ്രന്റിസ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 530 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലും അവസരമുണ്ട്. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 29
യോഗ്യതഅംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയിരിക്കണം.അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒരു പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസ്സിലാക്കാനും അറിഞ്ഞിരിക്കണം.പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു പഠനത്തിനിടെ അതത് ഭാഷ പഠിച്ചതിന്റെ തെളിവ് ഹാജരാക്കുന്നവർക്ക് ഭാഷാ പരീക്ഷയിൽ ഇളവുണ്ടാകും.മുമ്പ് യുകോ ബാങ്കിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയവർക്കും നിലവിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവർക്കും അപേക്ഷിക്കാനാവില്ല.
അപേക്ഷകന്റെ പ്രായം 20 വയസ് പൂർത്തിയായിരിക്കണം.ജനറൽ, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് പരമാവധി പ്രായം 28 വയസ്സാണ്.സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.
അപ്രന്റിസ്ഷിപ്പ് കാലയളവിൽ പ്രതിമാസം ആകെ 16,650 രൂപ ലഭിക്കും. ഇതിൽ 10,500 രൂപ ബാങ്കും 6,150 രൂപ കേന്ദ്രസർക്കാരിന്റെ വിഹിതമായും നൽകും.അപേക്ഷാ ഫീസ്ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിലെ പുരുഷന്മാർ – 800 രൂപജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിലെ സ്ത്രീകൾ, ട്രാൻസ്ജെൻഡർ അപേക്ഷകർ – 600 രൂപഎസ്സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾ – 200 രൂപ
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
https://nats.education.gov.in/

