ഒമാൻ: യുഎസ് ഇറാൻ യുദ്ധം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. നാലാം മാസത്തിലേക്ക് കടന്ന യുദ്ധത്തിൽ രാജ്യങ്ങളുടെ ചരക്ക് കപ്പലുകൾ ആക്രമിക്കുന്നത് പതിവായിരിക്കുന്നു. യുഎസ് സൈന്യം അക്രമിച്ച ചരക്ക് കപ്പലിലെ മൂന്ന് ഇന്ത്യൻ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അക്രമണത്തിന് പിന്നാലെ ഇന്ത്യൻ ചരക്ക് കപ്പൽ തങ്ങളാണ് ആക്രമിച്ചതെന്ന സമ്മതിച്ച് യുഎസ് മുന്നോട്ട് വന്നു. ഒമാന്‍റെ തീരത്ത് വച്ച് എം ടി സെറ്റെബെല്ലോ എന്ന ടാങ്കറിന് നേരെയുണ്ടായ യുഎസ് ആക്രണത്തിൽ ഡെക്ക് കേഡറ്റായ ആദിത്യ ശർമ, എൻജിൻ ഫിറ്റർ ശിവാനന്ദ് ചൌരസ്യ, ചീഫ് എൻജിനീയർ പട്നാല സുരേഷ് എന്നിവരടക്കം മൂന്ന് പേർ മരിച്ചെന്ന് എഫ്‌എസ്‌യുഐ തിരിച്ചറിഞ്ഞു. സംഭവത്തിന്‍റെ ഭയപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു



