Monday, August 4, 2025
No menu items!
Homeവാർത്തകൾയുഎസില്‍ അനധികൃതമായി താമസിക്കുന്നവരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ തയാര്‍: എസ് ജയശങ്കര്‍

യുഎസില്‍ അനധികൃതമായി താമസിക്കുന്നവരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ തയാര്‍: എസ് ജയശങ്കര്‍

വാഷിങ്ടണ്‍: വിദേശരാജ്യങ്ങളില്‍ അനധികൃതമായി താമസിക്കുന്ന ഇന്ത്യക്കാരെ നിയമപരമായി തിരിച്ചെത്തിക്കാന്‍ ഇന്ത്യ തയാറെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോക്ടര്‍ എസ്. ജയശങ്കര്‍. സ്വന്തം പൗരന്‍മാര്‍ക്കായി വാതില്‍ തുന്നിടുന്ന സമീപനമാണ് ഇന്ത്യ എല്ലായ്‌പ്പോഴും സ്വീകരിച്ചിട്ടുള്ളതെന്നും വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കുടിയേറ്റ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്ഥിരതയുള്ളതും ധാര്‍മികവുമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ ധരിപ്പിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. ഡോണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുന്നതുള്‍പ്പെടെയുള്ള ഔദ്യോഗികപരിപാടികള്‍ക്കായാണ് ജയശങ്കര്‍ യുഎസില്‍ എത്തിയത്. യുഎസില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് സംവാദങ്ങള്‍ നടക്കുന്നു, വിഷയത്തില്‍ യുഎസിലെ ജനങ്ങള്‍ അസ്വസ്ഥരാണെന്നുള്ള കാര്യം മനസ്സിലാക്കുന്നു. നിയമവിരുദ്ധ കുടിയേറ്റത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നു. അനധികൃതകുടിയേറ്റം ഒട്ടും അഭികാമ്യമല്ല, ഇത് നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകും.

നിയമപരമായ കുടിയേറ്റത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു, എന്നാല്‍ ഇന്ത്യന്‍ ജനതയുടെ വൈദഗ്ധ്യത്തിനും മികവിനും ആഗോളതലത്തില്‍ അവസരങ്ങള്‍ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. യുഎസിലേക്ക് വിസ ലഭിക്കാന്‍ 400 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് ഇന്ത്യ-യുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും മാര്‍കോ റുബിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധരിപ്പിച്ചതായും ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments