Saturday, February 14, 2026
No menu items!
Homeവാർത്തകൾയു എസ്സിൻ്റെ പിന്നാലെ യു കെയും നാടു കടത്തൽ നടപടികൾ ആരംഭിച്ചു

യു എസ്സിൻ്റെ പിന്നാലെ യു കെയും നാടു കടത്തൽ നടപടികൾ ആരംഭിച്ചു

യു എസിൻ്റെ ചുവടുപിടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് യു.കെ.യും. ഇന്ത്യയിൽ നിന്നുള്ള ഏറ്റവുമധികം ആളുകൾ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 800 ആളുകളെയാണ് യു.കെ. നാടുകടത്തിയത്. ഇന്ത്യയിൽ നിന്നുൾപ്പെടെ വിദ്യാർഥി വിസകളിൽ യു.കെയിൽ എത്തിയിട്ടുള്ള ആളുകളുടെ എണ്ണം നിരവധിയാണ്. ഇത്തരക്കാർക്ക് തൊഴിൽ ചെയ്യുന്നതിന് ഉൾപ്പെടെ നിയന്ത്രണങ്ങളുണ്ട്.

അതുകൊണ്ടുതന്നെ യുണൈറ്റഡ് കിങ്ഡം ലേബർ ഗവൺമെൻ്റാണ് അനധികൃതമായി ബ്രിട്ടനിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ റെസ്റ്റോറെൻ്റുകൾ, നെയിൽ ബാറുകൾ, കടകൾ, കാർ വാഷിങ് കേന്ദ്രങ്ങൾ തുടങ്ങിയവയിൽ അനധികൃത ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments