റവന്യൂ വകുപ്പിന്റെ ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.എൽ.ഡി.എം) ന്റെ കീഴിൽ പ്രവർത്തിക്കുന്ന റിവർ മാനേജ്മെന്റ് സെന്ററിലെ ഗവേഷണ, പഠന പ്രോജക്ടുകളിലും മറ്റ് ഐ.ഇ.സി പ്രവർത്തനങ്ങൾക്കുമായി എൻവിയോൺമെന്റൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള യങ്ങ് പ്രൊഫഷണലിനെ പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. താമസം സൗജന്യമായിരിക്കും. എൻവിയോൺമെന്റൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും, ഒരു വർഷത്തെ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഓൺലൈനായി ബയോഡേറ്റ സഹിതം ഒക്ടോബർ 30 നുള്ളിൽ അപേക്ഷിക്കേണ്ടതാണ്. ആവശ്യമായ പ്രവർത്തിപരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയാക്കിയവരെയും പരിഗണിക്കും. അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും http://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8129492545.
യങ്ങ് പ്രൊഫഷണലുകൾക്ക് അവസരം
RELATED ARTICLES



