കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ഒക്ടോബർ 5ന് രാവിലെ 10 മണി മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഡിഗ്രി/ ഡിപ്ലോമ/ ബി.ടെക് മെക്കാനിക്കൽ യോഗ്യതയായുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം. ഉദ്യോഗാർഥികൾ ഒക്ടോബർ 4ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് http://tinyurl.com/24wjzkkv എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471 2304577.
മോഡൽ കരിയർ സെന്റർ ഒക്ടോബർ 5ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും
RELATED ARTICLES