മേലടി സബ് ജില്ലാ ശാസ്ത്രോത്സവം ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിലും നമ്പ്രത്തു കര യുപി സ്ക്കൂളിലുമായി 2024 ഒക്ടോബർ 17, 18 തിയ്യതികളിൽ നടക്കും. മൂവ്വായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. ശാസ്ത്രോത്സവ ത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം കീഴരിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമതി ചെയർപേഴ്സൺ അമൽസരാഗ നിർവ്വഹിച്ചു. രഞ്ജിത് നിഹാര അധ്യക്ഷത വഹിച്ചു. കെ.കെ അമ്പിളി ടീച്ചർ പ്രിൻസിപ്പൽ, പി.ടി.എ പ്രസിഡണ്ട് ടി.ഇ. ബാബു സംസാരിച്ചു. സന്തോഷ് കുറുമയിൽ ആണ് ലോഗോ രൂപകല്പന ചെയ്തത്. രഞ്ജിത്ത് മുയിപ്പോത്ത് സ്വാഗതം പറഞ്ഞു.