Saturday, August 2, 2025
No menu items!
HomeCareer / job vacancyമെയ് 23 ന് കാക്കനാട് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ജോബ് ഡ്രൈവ് 

മെയ് 23 ന് കാക്കനാട് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ജോബ് ഡ്രൈവ് 

എറണാകുളം എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മെയ് 23 ന് രാവിലെ 10.30 ന് കാക്കനാട് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ്, നിപ്പോൺ ടൊയോട്ട, ഭാരത് ഫിനാൻഷ്യൽ ഇൻക്ലഷൻ എന്നീ സ്ഥാപനങ്ങളിലേക്കായി ഏരിയ ബിസിനസ് മാനേജർ, ഏജൻസി ബിസിനസ് പാർട്‌നർ, സെയിൽസ് എക്സിക്യൂട്ടീവ്, കോൾ സെന്റർ എക്സിക്യൂട്ടീവ്, മാനേജ്‌മെന്റ് ട്രയിനി, കളക്ഷൻ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കായി ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക്ക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 23 നു മുമ്പായി empekm.1@gmail.com ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ അയച്ച ശേഷം മെയ് 23-ന് രാവിലെ 10.30 ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെൻറ് എക്സ്‌ചേഞ്ചിൽ ബയോഡാറ്റയുടെ മൂന്ന് കോപ്പി സഹിതം അഭിമുഖത്തിനായി ഹാജരാകണം. അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെൻററിൽ രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടായിരി ക്കണം. ഇതുവരെ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 250 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ 0484-2422452

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments