തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മന്ന ചാരിറ്റബിൾ ട്രസ്‌റ്റിന്റെ ഉമ്മൻ ചാണ്ടി കാരുണ്യ സ്പർശത്തിന്റെ ഭാഗമായി ആസ്‌റ്റർ ആശുപത്രി,അർച്ചന കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറിന് രാവിലെ ഒൻപതു മണിക്ക് ടൂർ സെന്റ് മേരീസ് പളളി പാരിഷ് ഹാളിൽ ക്യാമ്പ് ആരംഭിക്കും. നേത്ര രോഗങ്ങൾ, സ്കിൻ, പീടയാട്രിക്സ്, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലാണ് പരിശോധന. ആയുർവേദ വിഭാഗത്തിന്റെ സേവനവും ലഭിക്കും എന്ന് സംഘാടകർ അറിയിച്ചു.
മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
RELATED ARTICLES