ന്യൂഡൽഹി: കാലാവധി കഴിഞ്ഞിട്ടും മൂന്ന് വര്‍ഷമായി പുതുക്കുകയോ ക്ലോസ് ചെയ്യുകയോ ചെയ്യാത്ത ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു. നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി. ഇത് വര്‍ഷത്തില്‍ രണ്ട് തവണയായി നടപ്പാക്കാനാണ് പുതിയ നിര്‍ദ്ദേശം.
താഴെ ചേർക്കുന്ന അക്കൗണ്ടുകളാണ് മരവിപ്പിക്കുന്നത്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (TD), മന്ത്ലി ഇന്‍കം സ്കീം (MIS), നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (NSC), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം (SCSS), കിസാന്‍ വികാസ് പത്ര (KVP), റിക്കറിംഗ് ഡെപ്പോസിറ്റ് (RD), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ടുകളാണ് ഈ നിയമത്തിന് കീഴില്‍ വരുന്നത്.



