മുനമ്പം – വഖഫ് ഭൂമി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്ന് സമർപ്പിക്കും. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷനാണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുക. മന്ത്രിസഭാ യോഗത്തിനു ശേഷമായിരിക്കും കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുക. മുനമ്പത്തെ പ്രശ്നപരിഹാരത്തിന് നിർദേശങ്ങൾ സമർപ്പിക്കാനായിരുന്നു സർക്കാർ കമ്മീഷനെ നിയോഗിച്ചത്. ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ നിര്‍ണായക ശിപാര്‍ശയുമായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍. ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന സി എന്‍ രാമചന്ദ്രന്റെ റിപ്പോര്‍ട്ടിലാണ് പ്രശ്‌നപരിഹാരത്തിനുള്ള ശുപാര്‍ശകള്‍. നിലവിലെ 70 പേജുള്ള റിപ്പോര്‍ട്ട് ആകും സമർപ്പിക്കുക.



