മലയിന്‍കീഴ് : മുത്തൂറ്റ് ഫിനാന്‍സ് മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയത്തിന് കസേരകള്‍ വിതരണം ചെയ്തു. മുത്തൂറ്റിന്റെ സി.എസ്.ആര്‍. ഫണ്ട് വിനിയോഗിച്ചാണ് 50-കസേരകള്‍ ഗ്രന്ഥാലയത്തിന് നല്‍കിയത്. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ് തിരുവനന്തപുരം സൗത്ത് റീജിയണല്‍ മാനേജര്‍ ബാബുക്കുട്ടന്‍ നായര്‍ ഗ്രന്ഥാലയത്തിന് കസേരകള്‍ കൈമാറി. ലൈബ്രറി പ്രസിഡന്റ് കെ.വി. രാജേഷ് കുമാര്‍ അദ്ധ്യക്ഷനായി. ബാലവേദി അവധിക്കാല ക്ലാസ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വായനാ മത്സര വിജയികളെയും ഹരിതകര്‍മ്മ സേനാംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍സ് ഓഫീസ് സീനിയര്‍ മാനേജര്‍ അശോക് മാത്യു, പേയാട് ബ്രാഞ്ച് മാനേജര്‍ മഞ്ജു.ജി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എസ്. ശിവപ്രസാദ്, ഗ്രന്ഥശാല സെക്രട്ടറി രാഹുല്‍ സി.എസ്, ബി. മണികണ്ഠന്‍ നായര്‍, പ്രീത അഭിലാഷ്, ഭവ്യ രാജേഷ് എന്നിവര്‍ സംസാരിച്ചു.