നെടുമങ്ങാട്: അഭിഭാഷകവൃത്തിയിൽ 50 വർഷം പൂർത്തീകരിച്ച മുതിർന്ന അഭിഭാഷകൻ മുല്ലശ്ശേരി എൻ ഗോപാലകൃഷ്ണൻ നായർക്ക് ആദരവ് നൽകി. നെടുമങ്ങാട് സാംസ്കാരിക വേദിയും ഗാന്ധിയൻ കർമ്മവേദിയും നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയും സംയുക്തമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരവ് നൽകിയത്. കരകുളം ഗ്രാമപഞ്ചായത്തിൽ ഒന്നര പതിറ്റാണ്ട് പ്രസിഡൻ്റായും നെടുമങ്ങാട് മുനിസിപ്പിൽ – നഗരസഭയുടെ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നെടുമങ്ങാട് ശ്രീകുമാർ, സംഘടനാ നേതാക്കളായ നൗഷാദ് കായ് പാടി, സോമശേഖരൻ നായർ ,
പുലിപ്പാറ യൂസ്ഫ്, രാജലക്ഷ്മി, വഞ്ചുവം ഷറഫ് , പത്താംകല്ല് ഇല്ലാസ്, നെടുമങ്ങാട് എം നസീർ, തോട്ടുമുക്ക് വിജയൻ , മൂഴിയിൽ മുഹമ്മദ് ഷിബു, പഴകുറ്റി രവീന്ദ്രൻ, വെമ്പിൽ സജി,
ഡോക്ടർ അജിത്ത്, ഷാജഹാൻ പത്താംകല്ല്, മുരളി എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.