തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ ഒരു ബാർജ് കൂടി തിരയിൽപെട്ട് അപകടം. വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന കൂറ്റൻ ബാർജ് ആണ് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയത്. അഴിമുഖത്ത് വെച്ച് ശക്തമായ തിരയിൽപ്പെടുകയായിരുന്നു. തുടർന്ന് ബാർജിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ് ആണ് അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടത്. ബാർജിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി. മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.



