മുണ്ടക്കയം: പതിറ്റാണ്ടുകളായി പട്ടിക വിഭാഗക്കാരുടെയും കർഷകരുടെയും കൈവശഭൂമിക്കു പട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് മുണ്ടക്കയത്ത് പ്രവർത്തനം ആരംഭിക്കുന്ന സ്പെഷ്യൽ തഹസീൽദാർ ഓഫീസിൽ ഭൗതികസൗകര്യങ്ങളൊരുക്കി മല അരയ മഹാസഭ തഹസീൽദാർക്ക് റിവോൾവിങ് ചെയറും,ഓഫീസിലെ മറ്റ് മുതിർന്ന ജീവനക്കാർക്ക് പ്രത്യേക കുഷ്യൻ ചെയറുമാണ് നൽകിയത്. മല അരയ യുവജന സംഘടനയുടെ സംസ്ഥാന ട്രഷറർ പ്രൊഫ: സ്വാതി കെ. ശിവൻ സഭയുടെപ്രത്യേക ക്ഷണിതാവ് കെ.ജി.ലാലു എന്നിവർ മുണ്ടക്കയം പുത്തൻചന്തയിലെ ഓഫീസിൽ എത്തി പതിനായിരം രൂപയുടെ ഫർണിച്ചറുകൾ ആണ് നൽകിയത്. സഭയുടെ സഹായം ഇനിയും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥരെ അറിയിച്ചു.
നിലവിൽ മറ്റു സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ജീവനക്കാർക്ക് സഭയുടെ കൈത്താങ്ങ് ഏറെ ഉപകാരമായെന്ന് ഡെപ്യൂട്ടി കളക്ടർ സോളി ആൻ്റണി പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി, തഹസിൽദാർ യാസിർ ഖാൻ, സർവേയർ രജീഷ്, ടൈപ്പിസ്റ്റ് ബോബി എന്നിവർ ഫർണിച്ചറുകൾ ഏറ്റുവാങ്ങി.



