തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ ജസ്റ്റിസ് ഡി ശ്രീദേവി സ്മാരകപുരസ്കാരം യുവ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ പ്രിയാ ശ്യാമിന് ലഭിച്ചു. പ്രിയാ ശ്യാമിന്റെ “മിഴിയാഴം” എന്ന നോവലിനാണ് അംഗീകാരം ലഭിച്ചത്. വ്യാഴാഴ്ച തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ മുൻ എം. എൽ. എ ശരത് ചന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സിനിമാതാരം കൊല്ലം തുളസി പുരസ്കാരം സമ്മാനിച്ചു.
സ്ത്രീമനസ്സിന്റെ ആഴങ്ങളും സാമൂഹിക യാഥാർത്ഥ്യങ്ങളും പ്രമേയമായ ‘മിഴിയാഴം’ എന്ന കൃതിക്ക് ലഭിച്ച ഈ അംഗീകാരം മലയാള സാഹിത്യത്തിലെ സ്ത്രീപക്ഷ രചനകൾക്കുള്ള വലിയൊരു പ്രോത്സാഹനമാണെന്ന് പുരസ്കാര സമിതി പറഞ്ഞു. അന്തരിച്ച മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും ജഡ്ജിയുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവിയുടെ സ്മരണാർത്ഥമാണ് ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈ സേഷൻ ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
ചടങ്ങിൽ ചലച്ചിത്ര താരം എം ആർ ഗോപകുമാർ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, റസ്സൽ സബർമതി തുടങ്ങി സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.



