Monday, August 4, 2025
No menu items!
Homeവാർത്തകൾമാലിന്യമുക്തം നവകേരളം ജില്ലാ തലത്തിൽ നാല് അവാർഡുകളുമായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്

മാലിന്യമുക്തം നവകേരളം ജില്ലാ തലത്തിൽ നാല് അവാർഡുകളുമായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്

കുറവിലങ്ങാട് : മാലിന്യ മുക്ത ജില്ലാ തല പ്രഖ്യാപനത്തിൽ ഒന്നാം സ്ഥാനത്തോടെ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന് നാല് അവാർഡുകൾ ലഭിച്ചു. മികച്ച കമ്മ്യൂണിറ്റി തല ജൈവമാലിന്യ ഉപാധിയിലും മികച്ച ഗാർഹിക മാലിന്യ സംസ്കരണ ഉപാധിയിലും അവാർഡുകൾ ലഭിച്ചു. മാലിന്യ സംസ്കരണത്തിൽ മികച്ച അൺ എയ്ഡഡ് സ്കൂളിനുള്ള അവാർഡ് ഡീ പോൾ ഹയർസെക്കന്ററി സ്കൂൾ നസ്രത്തുഹില്ലിന് ലഭിച്ചു. മാലിന്യ മുക്ത കോട്ടയം പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ രചനയിൽ പൊതുപ്രവർത്തകരുടെ വിഭാഗത്തിൽ യു ഡി മത്തായിക്ക് ഒന്നാം സ്ഥാനവും ലഭിച്ചു. പ്രസിഡന്റ് മിനി മത്തായി, വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, സെക്രട്ടറി പ്രദീപ് എൻ, ഹരിത കർമ്മ സേനാംഗങ്ങളായ സിന്ധു സജി, റെജി സന്തോഷ്, ഡി പോൾ പ്രിൻസിപ്പാൾ ഫാ. ഡിനിൽപുല്ലാട്ട്, യുഡി മത്തായി എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. ജില്ലാ തല പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ജനപ്രതിനിധികൾ ഹരിതകർമ്മ സേനാംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments