ചെങ്ങമനാട്: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചുകൊണ്ട് പഞ്ചായത്തിലെ സ്കൂളുകൾ ഹരിത വിദ്യാലയം ആക്കി മാറ്റുന്നതിന്റെ പ്രവർത്തനങ്ങൾക്ക് ഗവൺമെന്റ് എൽ പി സ്കൂൾ കോമ്പൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ദീൻ തുടക്കം കുറിച്ചു. പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന സമർപ്പിച്ചതിന് ശേഷം സ്കൂൾ തല ഉദ്ഘാടന പരിപാടിയിലും തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങളിലും പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും നിർവഹണസമിതി അംഗങ്ങളും പങ്കെടുത്തു.



