നരുവാമൂട് : മാതൃഭാഷാദിനാഘോഷത്തോടനുബന്ധിച്ച് നരുവാമൂട് എസ്.കെ.പബ്ലിക് സ്‌ക്കൂളില്‍ നാടന്‍പാട്ട് മേള സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിക്കാണ് മേള ആരംഭിക്കുന്നത്. ഗായകന്‍ മുരളീകൃഷ്ണ, എഴുത്തുകാരി പ്രിയാശ്യാം, നാടന്‍പാട്ട് കലാകാരികളായ കൃഷ്ണമ്മ രാഘവന്‍, സി.ഡെയ്‌സി എന്നിവര്‍ മേളയില്‍ പങ്കെടുക്കും.



