Friday, March 27, 2026
No menu items!
Homeവാർത്തകൾമാതൃക ഐക്യരാഷ്ട്രസഭ 2024ന് ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ തുടക്കം

മാതൃക ഐക്യരാഷ്ട്രസഭ 2024ന് ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ തുടക്കം

ലേബർ ഇന്ത്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിവിധ സ്കൂളുകളെയും കോളേജുകളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന മാതൃക ഐക്യരാഷ്ട്രസഭ(UN Replica) 2024ന് ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ തുടക്കം. ഇന്ത്യയുടെ മുൻ യു.എൻ പ്രതിനിധിയും അംബാസിഡറും, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായിരുന്ന ശ്രീ.ടി.പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് യു.എൻ അസംബ്ലി പുനരാവിഷ്കരിക്കുന്നത്. നവംബർ 21 രാവിലെ 10 മണിക്ക് മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഹിൽസിലുള്ള കൺവെൻഷൻ സെന്ററിലാണ് മാതൃക യു.എൻ ഉദ്ഘാടനം നടന്നത്. ഉദ്ഘാടനത്തിനുശേഷം നടന്ന ജനറൽ അസംബ്ലിയിൽ “മാനുഷിക പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിനും പാലസ്‌തീനിലെ സുസ്ഥിര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണം” എന്ന വിഷയം ചർച്ച ചെയ്‌തു. 193അംഗരാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഓരോ വിദ്യാർത്ഥികളും ചർച്ചയിൽ പങ്കാളികളായി. ഇന്ന് (നവംബർ 22) നടക്കുന്ന സെക്യൂരിറ്റി കൗൺസിലിൽ “ഉക്രെയ്ൻ പ്രതിസന്ധിയും സംഘർഷ പരിഹാരത്തിനുള്ള തന്ത്രങ്ങളും” എന്ന വിഷയം ചർച്ച നടത്തും.

ലേബർ ഇന്ത്യ ഗ്രൂപ്പ് ചെയർമാൻ ശ്രീ.ജോർജ് കുളങ്ങര അധ്യക്ഷത വഹിച്ച യോഗത്തിൽ അംബാസിഡർ ശ്രീ.ടി.പി ശ്രീനിവാസൻ മാതൃക ഐക്യരാഷ്ട്രസഭ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലേബർ ഇന്ത്യ എജുക്കേഷ്ണൽ ഇൻസ്റ്റിറ്റ്യൂഷൻ മാനേജിങ് ഡയറക്ടർ ശ്രീ.രാജേഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ലേബർ ഇന്ത്യ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. സുജ. കെ. ജോർജ്, റസിഡന്റ് ഡയറക്ടർ ശ്രീമതി.ടിനു രാജേഷ്, ലേബർ ഇന്ത്യ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ശ്രീ.ബാബു കൊച്ചാംകുന്നേൽ, റസിഡന്റ് പ്രിൻസിപ്പൽ അനിത ആൻഡ്രൂ, പ്രോഗ്രാം കോർഡിനേറ്റർ റോസ്മേരി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

മാതൃക യു.എൻ ലോകത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്നുണ്ടെങ്കിലും ഐക്യരാഷ്ട്രസഭയുടെ തനി പുനരാവിഷ്കാരം ലേബർ ഇന്ത്യ സ്കൂളിൽ മാത്രമാണ് നടക്കുന്നതെന്ന് ഉദ്ഘാടന യോഗത്തിൽ ടി.പി ശ്രീനിവാസൻ സാർ അഭിപ്രായപ്പെട്ടു. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച പ്രതിനിധികൾക്കുള്ള സമ്മാനദാനവും നടക്കുന്നതായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments