Tuesday, February 10, 2026
No menu items!
Homeവാർത്തകൾമഹാസമാധി ദിനാചരണം നാളെ

മഹാസമാധി ദിനാചരണം നാളെ

ശ്രീനാരായണ ഗുരു ദേവൻ്റെ 97-ാമത് മഹാസമാധി ദിനാചരണം ശനിയാഴ്ച ശിവഗിരി മഠത്തിൽ നാമജപം, ഉപവാസം, മഹാസമാധി പ്രാർഥന തുടങ്ങിയ ചടങ്ങുകളോടെ നടക്കും. രാവിലെ അഞ്ചുമുതൽ വിശേഷാൽപൂജ, ഹവനം, പാരായണം, മഹാസമാധി പീഠത്തിൽ ജപം, ധ്യാനം, സമൂഹപ്രാർഥന, ശ്രീനാരായണ ദിവ്യസത്സംഗം എന്നിവ നടക്കും.

10-നു മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണ വും ഡോ. ശശി തരൂർ എം.പി. മുഖ്യപ്രഭാഷണവും നടത്തും.

12-ന് ‘ഗുരുദേവൻ്റെ മഹാ സമാധിയും ഭക്തജനങ്ങളുടെ അനുഷ്ഠാനവും’ എന്ന വിഷയത്തിൽ സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തും. രണ്ടിന് ശാരദാ മഠത്തിൽ ശാന്തിഹോമയജ്ഞം നടക്കും.തുടർന്ന് മഹാസമാധി പീഠത്തിലേക്കു കലശം വഹിച്ചുള്ള ശാന്തിയാത്ര.

3.30-ന് മഹാസമാധിപൂജയിൽ കലശാഭിഷേകം, ഗുരുസ്തവം, ഗുരുഷഡ്‌കം ദൈവദശകാലാപനങ്ങൾ, അഷ്ടോത്തര ശതനാമാവലി, അർച്ചന എന്നിവ നടക്കും. മഹാസമാധി സന്നിധിയിൽ ഭക്ത ജനങ്ങൾക്ക് അഷ്ടോത്തര ശതനാമാവലി അർച്ചന നടത്താൻ സൗകര്യമുണ്ടായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments