Monday, July 7, 2025
No menu items!
Homeവാർത്തകൾമഹാരാഷ്ട്ര മലയാളികളുടെ യാത്രാ വിഷയങ്ങൾക്ക് പരിഹാരം; ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് ...

മഹാരാഷ്ട്ര മലയാളികളുടെ യാത്രാ വിഷയങ്ങൾക്ക് പരിഹാരം; ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി

മഹാരാഷ്ട്ര മലയാളികളുടെ യാത്രാ വിഷയങ്ങൾക്ക് പരിഹാരം ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ റെയിൽവേ വകുപ്പ് കേന്ദ്രമന്ത്രി, അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് നിവേദനം നൽകി. വെസ്റ്റേൺ മേഖലയിലും സെൻട്രൽ മേഖലയിലും മലയാളി അനുഭവിക്കുന്ന യാത്രാ ദുരിതങ്ങൾക്ക് പരിഹാരം ലഭിക്കുന്നതിനായി നൽകിയ വിവിധ എം പി മാരുടെ കത്തുകൾ / GM / DRM / Station Manager എന്നിവർക്കു നൽകിയ നിവേദനത്തിൻ്റെ പകർപ്പുകൾ മുതലായവ ചേർത്താണ് നിവേദനം കൈമാറിയത്.

നിവേദകസംഘത്തിൽ ഫെയ്മ മഹാരാഷ്ട്ര ട്രഷറർ അനു ബി നായർ, ഫെയ്മ മഹാരാഷ്ട്ര റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷൻ സെക്രട്ടറി ശിവപ്രസാദ് കെ നായർ, ഫെയ്മ മഹാരാഷ്ട്ര റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷൻ വെസ്റ്റേൺ സോൺ കൺവീനർ ജോഷി തയ്യിൽ , ബോറിവിലി മലയാളി സമാജം ജോയിൻ്റ് സെക്രട്ടറിയും യാത്ര കൺവീനറും, ബി ജെ പി മുംബൈ സൗത്ത് സെൽ സെക്രട്ടറിയുമായ സിമി നായർ, ബി ജെ പി മുംബൈ സൗത്ത് സെൽ പ്രസിഡണ്ട് എൻ.മുത്തു കൃഷ്ണൻ, മുംബൈ സെൻട്രൽ, ഹാർബർ ഫെയ്മ മഹാരാഷ്ട്ര റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷൻ കൺവീനർമാരായ കേശവമേനോൻ, മായാ ദേവി, എന്നിവർ മുംബൈ വെസ്റ്റേൺ, സെൻട്രൽ മേഖലകളിലെ യാത്രാ വിഷയങ്ങൾ റെയിൽവെ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ചചെയ്തു.

വെസ്റ്റേൺ മേഖലയിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി ബാന്ദ്ര ടെർമിനസിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ, വൽസാഡിൽ നിന്നും കേരളത്തിലേക്ക് ട്രെയിൻ, ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് ഒരു പുതിയ പ്രതിദിന ട്രെയിൻ, 12201ഗരീബ് രഥ് പ്രതിദിനമാക്കുക, 22113 LTT കൊച്ചുവെളി എക്സ്പ്രസ്സ് പ്രതിദിനമാക്കുക, ഓണം, ദീപാവലി, ക്രിസ്തുമസ്സ്, ന്യൂ ഇയർ ,ശബരിമല മണ്ഡലകാലം ,സ്കൂൾ സമ്മർ വെക്കേഷൻ മുതലായ അവധികാല ട്രെയിനുകൾ അതാതു സമയങ്ങളിൽ മുൻകൂട്ടി പ്രഖ്യാപിച്ച് മുൻകൂർ ടിക്കറ്റ് ബുക്കിങ്ങിന് അവസരമൊരുക്കുക , കൊങ്കൺ റൂട്ടിൽ റെയിൽ പാതകൾ ഇരട്ടിയാക്കുക , ഡോംബിവ്‌ലി കോപ്പർ സ്റ്റേഷനിൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക മുതലായ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. പ്രസ്തുത വിഷയങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്യുകയും, ഉചിതമായ തീരുമാനങ്ങൾ എടുക്കാമെന്ന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments