Wednesday, April 1, 2026
No menu items!
Homeവാർത്തകൾമലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് വനിതാ ജങ്ഷന്‍ സംഘാടകസമിതിയോഗം

മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് വനിതാ ജങ്ഷന്‍ സംഘാടകസമിതിയോഗം

മലയിന്‍കീഴ് : മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ ജ്വാല വനിതാ ജങ്ഷന്‍ പരിപാടിയുടെ സംഘാടകസമിതിയോഗം ബുധനാഴ്ച ചേര്‍ന്നു. സ്ത്രീകളുടെ സമഗ്രവികസനവും സുരക്ഷയുമാണ് വനിതാജങ്ഷന്‍ പരിപാടിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മലയിന്‍കീഴ് മാധവകവി സംസ്‌കൃതി കേന്ദ്രത്തില്‍ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി ഉദ്ഘാടനം ചെയ്തു. നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രന്‍നായര്‍ ചടങ്ങില്‍ അധ്യക്ഷനായി. പ്ലാനിങ് ഓഫീസര്‍ ബിജു പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു, ക്ഷേമകാര്യഅധ്യക്ഷന്‍ കെ.വാസുദേവന്‍നായര്‍, എഴുത്തുകാരി രാധിക നായര്‍, പഞ്ചായത്ത് സെക്രട്ടറി, മറ്റ് വാര്‍ഡ് അംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments