മലയിന്‍കീഴ്: മലയിന്‍കീഴ് എല്‍.പി.ജി.എസ്സിനായി നിര്‍മിച്ച പുതിയ ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച. 28-ന് രാവിലെ 9.30-ന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി മന്ദിരം ഉദ്ഘാടനം ചെയ്യും. മലയിന്‍കീഴ് പഞ്ചായത്തിലെ മൂന്ന് എല്‍.പി.സ്‌ക്കൂളുകളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി ഐ.ബി.സതീഷ് എം.എല്‍.എ ഒരു കോടി രൂപ വീതം അനുവദിച്ചിരുന്നു. അപ്രകാരം അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ ഇരുനില കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചത്.
166-വര്‍ഷം പഴക്കമുള്ള പെണ്‍പള്ളിക്കൂടമാണ് മലയിന്‍കീഴ് എല്‍.പി.ജി.എസ്. പുതിയ കെട്ടിടം വരുന്നതോടെ കൂട്ടികളുടെ പഠന, പാഠ്യേതര നിലവാരം ഇനിയും മികച്ചതാകും. ഐ.ബി.സതീഷ് എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി. മുഖ്യാതിഥിയാകും. തുടര്‍ന്ന് നടക്കുന്ന നീന്തല്‍പരിശീലനപരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ജി.എല്‍.അരുണ്‍ഗോപി, നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രന്‍നായര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി, വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു, ജി.സജിനകുമാര്‍, കൃഷ്ണപ്രിയ, വാസുദേവന്‍നായര്‍, ഒ.ജി.ബിന്ദു, കെ.എസ്.രശ്മി, പ്രഥമാധ്യാപകന്‍ സി.പ്രസാദ് രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.