Wednesday, July 9, 2025
No menu items!
Homeവാർത്തകൾമലയിന്‍കീഴില്‍ വയോമോഹനത്തിന് തുടക്കമാകുന്നു

മലയിന്‍കീഴില്‍ വയോമോഹനത്തിന് തുടക്കമാകുന്നു

മലയിന്‍കീഴ് : മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ 2024-25 ജനകീയപദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോമോഹനം പദ്ധതിയ്ക്ക് തുടക്കമാകുന്നു. വയോധികര്‍ക്കുള്ള ആരോഗ്യപരിരക്ഷയാണ് വയോമോഹനം പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ശനിയാഴ്ച രാവിലെ 10.30-ന് മലയിന്‍കീഴ് ആനപ്പാറ വി.എച്ച്.എസ്.എസില്‍ നടക്കുന്ന പരിപാടി മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വല്‍സലകുമാരി ഉദ്ഘാടനം ചെയ്യും. ആരോഗ്യകാര്യകമ്മിറ്റിഅധ്യക്ഷ കൃഷ്ണപ്രിയ അധ്യക്ഷയാകും. ഡോ.ഷൈജു.കെ.എസ്.മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ഡോ.പ്രബിഷ, സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ വിനോജിനി.ജി.എസ്, അജിതകുമാരി, വാസുദേവന്‍നായര്‍, ബിന്ദു.ഒ.ജി, അനിത, ഷാജി, രജിത തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ യോഗ ഡോക്ടര്‍ ഗോപിക ചന്ദ്രനെ ആദരിക്കും. കൂടാതെ വയോജനങ്ങള്‍ക്കായി വി.എച്ച്.എസ്.എസ്., എന്‍.എസ്.എസ് യൂണിറ്റുകളുടെ സഹകരണത്തോടെ സുഖദം എന്നപേരില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments