മലയാളം ടൈംസിന്റെ ‘വികസന വഴി തേടി’ ഓൺലൈൻ ചർച്ചയിൽ ഇന്ന് തിരുവനന്തപുരം കാട്ടാക്കട താലൂക്കിന്റെ വികസന സാധ്യതകൾ ചർച്ച ചെയ്യുന്നു. വൈകിട്ട് 8 മുതൽ 9 വരെ ഓൺലൈനിലാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത് . ചർച്ചയിൽ നിന്ന് ഉരുത്തിരിയുന്ന വികസന സാധ്യതകൾ മലയാളം ടൈംസ് അധികാരികളുടെ ശ്രദ്ധയിൽ പ്പെടുത്തി യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുന്നു. നാടിന്റെ വികസനം നമ്മുടെ ഉത്തരവാദിത്വം എന്ന ലക്ഷ്യത്തോടെ മലയാളം ടൈംസ് കേരളത്തിലെ എല്ലാ താലൂക്കുകൾക്ക് വേണ്ടിയും ‘വികസന വഴി തേടി’ ഓൺലൈൻ ഡിബേറ്റ് നടത്തുന്നതിന് ഉദ്ദേശിക്കുന്നു.



