Wednesday, June 25, 2025
No menu items!
Homeവാർത്തകൾമലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്

മലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്

കണ്ണൂര്‍: മലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇന്നും നാളെയും മലബാറിന്‍റെ ചിലഭാഗങ്ങളിൽ അരമണിക്കൂർ നേരത്തേക്കാകും വൈദ്യുതി നിയന്ത്രണം. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം നിർത്തിവച്ചതോടെയാണ് നിയന്ത്രണം. 150 മെഗാവാട്ടിന്‍റെ കുറവാണ് ഉത്പാദനത്തിൽ ആകെ ഉണ്ടായിരിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമം തുടരുകയാണ്. വൈകീട്ട് 6 മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments