തൃശൂര്‍: തൃശൂരിലും മലപ്പുറത്തും പാലക്കാടും ശക്തമായ ചുഴലിക്കാറ്റ്. ഇന്നലെ ഉച്ചയോടെയാണ് മലപ്പുറത്ത് ചുഴലിക്കാറ്റ് അനുഭവപ്പെട്ടത്.കൊണ്ടോട്ടില് കാറ്റില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം കടപുഴകിവീണു.
ഇതിനെ തുടര്‍ന്ന് മൂന്ന് വാഹനങ്ങളാണ് തകര്‍ന്നത്. സംഭവം എയര്‍പോര്‍ട്ട് കാര്‍ഗോ കോംപ്ലക്സിന് സമീപമാണ് നടന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് സമീപത്തെ കടകളിലേക്ക് പോയ സമയത്താണ് മരം വീണത്. കോട്ടയ്ക്കല്‍ ഒതുക്കുങ്ങലില്‍ കനത്തകാറ്റില്‍ വഴിയരികില്‍ നിന്ന മരം കടപുഴകി വീടിന് മുകളിലേക്ക് വീണു. തയ്യില്‍ കുഞ്ഞിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. അടുക്കള പൂര്‍ണമായി തകര്‍ന്നു. ഈ സമയത്ത് അടുക്കളയില്‍ ആരും ഉണ്ടാവാതിരുന്നത് മൂലം വന്‍അത്യാഹിതം ഒഴിവായി. മലപ്പുറം വണ്ടൂര്‍ വാണിയമ്ബലത്ത് സ്കൂള്‍ ബസിന് മുകളിലേക്ക് മരം കടപുഴകിവീണു. ബസില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.



