Monday, July 7, 2025
No menu items!
Homeവാർത്തകൾമരങ്ങാട്ടുപിള്ളി കാര്‍ഷികോത്സവിനുള്ള കലവറ നിറഞ്ഞു, വിഭവ സമാഹരണം പൂർത്തിയായി

മരങ്ങാട്ടുപിള്ളി കാര്‍ഷികോത്സവിനുള്ള കലവറ നിറഞ്ഞു, വിഭവ സമാഹരണം പൂർത്തിയായി

മരങ്ങാട്ടുപിള്ളി കാര്‍ഷികോത്സവിനുള്ള കലവറ നിറഞ്ഞു, വിഭവ സമാഹരണം പൂർത്തിയായി. നാളെയും മറ്റന്നാളുമായി നടക്കുന്ന കാര്‍ഷികോത്സവിനുളള കലവറ നിറയ്ക്കലാണ് നടന്നത്. 14 വാർഡുകളിൽ നിന്നും സംഭരിച്ച വിഭവങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബെൽജി ഇമ്മാനുവൽ, ഫുഡ് കമ്മിറ്റി ചെയർമാന് കൈമാറി.ഗ്രാമത്തിലെ കര്‍ഷകരുടെ വിയര്‍പ്പൊഴുക്കി വിളയിപ്പിച്ച കാര്‍ഷിക വിളകള്‍ കാര്‍ഷികോത്സവിന്റെ നടത്തിപ്പിനായി സമാഹരിക്കുന്ന പരിപാടിയാണ് കലവറ നിറയ്ക്കല്‍.

ചടങ്ങിൽ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഉഷാ രാജു , പഞ്ചായത്ത് മെമ്പര്‍മാര്‍ കര്‍ഷപ്രതിനിധികള്‍, കാർഷിക വികസന സമിതി അംഗങ്ങൾ, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 8നും 9നും കാർഷികോത്സവിൽ എത്തുന്ന ഏവര്‍ക്കും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം നല്‍കുന്നതിലേക്കായുള്ള വിഭവസമാഹരണമാണിത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷിഭവന്‍, മൃഗസംരക്ഷണ വകുപ്പ്, കാര്‍ഷിക വികസനസമിതി, സര്‍വീസ് സഹകരണബാങ്ക്, ക്ഷീരവികസനവകുപ്പ്, കുടുംബശ്രീ , വായനശാലകൾ , R P S കൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന കാര്‍ഷികോത്സവിനു തുടക്കം നാളെ രാവിലെ 8 നു നാടുകുന്ന് നിന്ന് വിളംബര റാലിക്ക് ഫാ. തോമസ് പഴവക്കാട്ടിലിൻ്റെ മഹനീയ സാന്നിധ്യത്തിൽ പാലാ DySP കെ. സദൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ തുടക്കമാകും. തുടർന്ന് ടൗൺ ചുറ്റി ബൈക്കുകൾ, ഓട്ടോറിക്ഷകൾ എന്നിവയുടെ അകമ്പടിയോടെ റാലി സമ്മേളന നഗരിയിൽ എത്തിയാലുടൻ പതാക ഉയർത്തൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിക്കും.

പുരാവസ്തു പ്രദർശനം, വിളമത്സരവും പ്രദർശനവും ശ്രീ. M M തോമസ് ഉദ്ഘാടനം ചെയ്യും. കാർഷികോത്സവ് ഔദോഗിക ഉദ്ഘാടനം ബഹു. ജോസ് കെ. മാണി M P നിർവഹിക്കും , ബഹു. ഫ്രാൻസിസ് ജോർജ് M P മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കൃഷിവിദഗ്ദ്ധൻ ശ്രീ. പ്രമോദ് മാധവൻ സെമിനാർ നയിക്കും. തുടർന്ന് കർഷകരുമായി സംവാദം നടക്കും. തേങ്ങാപൊതിക്കൽ, കപ്പപൊതിക്കൽ മത്സരങ്ങൾ നടക്കും. ഏവർക്കും വിഭവസമൃദ്ധമായ കർഷക സദ്യ. മുതിർന്ന കർഷകരുടെ സംഗമവും അനുഭവങ്ങൾ പങ്കുവെയ്ക്കലും. പാടത്ത് ഞാറു നടീൽ മത്സരം, തുടർന്ന് ചേറ്റിലോട്ടമത്സരങ്ങൾ. സൗഹൃദ വടംവലി മത്സരം. വൈകിട്ട് ആറിന് കലാസന്ധ്യ പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. ഗിന്നസ് റെക്കോർഡ് ഹോൾഡർ കുറിച്ചിത്താനം ജയകുമാർൻ്റെ മഹനീയ സാന്നിദ്ധ്യത്തിൽ തുടർന്ന് കർഷകനൃത്തം, കോൽക്കളി, മിമിക്രി, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, കൊയ്ത്ത് പാട്ട്, കിച്ചൺ മ്യൂസിക്, കൈകൊട്ടി കളി, മാജിക് ഷോയും മറ്റ് കലാപരിപാടികളും നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments