Wednesday, December 24, 2025
No menu items!
Homeവാർത്തകൾമന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു: പ്രധാനമന്ത്രി

മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. സമുന്നതരായ നേതാക്കളില്‍ ഒരാളായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നു എന്ന് മോദി എക്‌സില്‍ കുറിച്ചു. ‘എളിയ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന അദ്ദേഹം എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു സാമ്പത്തിക വിദഗ്ദ്ധനായി ഉയര്‍ന്നു. ധനമന്ത്രിയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. വര്‍ഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തില്‍ ശക്തമായ മുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഉള്‍ക്കാഴ്ചയുള്ളവയായിരുന്നു. പ്രധാനമന്ത്രി എന്ന നിലയില്‍, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം വിപുലമായ ശ്രമങ്ങള്‍ നടത്തി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴും ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹവുമായി പതിവായി ആശയവിനിമയം നടത്തിയിരുന്നു. ഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തുമായിരുന്നു. അദ്ദേഹത്തിന്റെ ജ്ഞാനവും വിനയവും എപ്പോഴും ദൃശ്യമായിരുന്നു. ദുഃഖത്തിന്റെ ഈ മണിക്കൂറില്‍ മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തോടും, അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടും, എണ്ണമറ്റ ആരാധകരോടും എന്റെ ചിന്തകള്‍ പങ്കുചേരുന്നു. ഓം ശാന്തി’- മോദി എക്‌സില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments