Thursday, April 9, 2026
No menu items!
Homeവാർത്തകൾമനസ്സിലെ വോട്ട് മെഷീനീലേക്ക്, കാട്ടാക്കടയുടെ ജനപ്രതിനിധിയെ കണ്ടെത്താനുള്ള വിധിയെഴുത്ത് ആരംഭിച്ചു

മനസ്സിലെ വോട്ട് മെഷീനീലേക്ക്, കാട്ടാക്കടയുടെ ജനപ്രതിനിധിയെ കണ്ടെത്താനുള്ള വിധിയെഴുത്ത് ആരംഭിച്ചു

കാട്ടാക്കട : ആഴ്ചകൾ നീണ്ടുനിന്ന വാശിയേറിയ പ്രചാരണങ്ങൾക്കും കൊട്ടിക്കലാശത്തിനും ശേഷം ഇന്നലെ കാട്ടാക്കട മണ്ഡലത്തിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടർമാരുടെ വീട്ടുപടിക്കലിലെത്തി വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു . ജനാധിപത്യത്തിന്റെ ഉത്സവത്തിൽ കാട്ടാക്കടയുടെ മനസ്സ് ആർക്കൊപ്പമെന്ന് അറിയാനുള്ള കാത്തിരിപ്പിന് ഇന്ന് തുടക്കമായി.രാവിലെ മുതൽ വോട്ട് രേഖപ്പെടുത്താൻ എല്ലാ ബൂത്തുകളിലും തിരക്കാണ് മണ്ഡലത്തിലെ വികസന ചർച്ചകളും രാഷ്ട്രീയ സമവാക്യങ്ങളും വോട്ടിംഗ് യന്ത്രത്തിൽ നിക്ഷേപിക്കപ്പെടുമ്പോൾ നാടിന്റെ വരുംകാല ദിശ നിർണ്ണയിക്കുന്ന ഒന്നായി മാറും.

ഇന്നലെ മുതിർന്ന നേതാക്കന്മാരെ കാണാനും അനുഗ്രഹം വാങ്ങാനുമുള്ള തിരക്കിലായിരുന്നു ഇടതു സ്ഥാനാർഥി ഐ. ബി. സതീഷ്.ഇന്നലെ
അവസാനവട്ട ഓട്ടപ്പാച്ചിലിൽ വോട്ടർമാരെ വീണ്ടും കണ്ടു.പേയാട് മുത്താരമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിലും കാട്ടാക്കട പങ്കജ കസ്തൂരിയുടെ പാഥേയം പരിപാടിയുടെ ഇരുപതാം വാർഷികത്തിലും സ്ഥാനാർഥി പങ്കെടുത്തു.

കാട്ടാക്കട മണ്ഡലത്തിലെ കൊറ്റംപള്ളിയിലെ അങ്കണവാടിയിലാണ് ഐ ബി സതീഷ് ഓട്ടവകാശം രേഖപ്പെടുത്തുന്നത്.

നിശബ്ദ പ്രചാരണ ദിനത്തിലും ഇന്നലെ എൻ.ഡി.എ സ്ഥാനാർഥി പി.കെ കൃഷ്ണദാസ് ബുധനാഴ്ച വോട്ടർമാരെ നേരിൽ കണ്ടു വോട്ടുറപ്പിച്ചു.
പേയാട് ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലും സ്ഥാനാർഥി പങ്കെടുത്തു.
കുളത്തുമ്മൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാനാർഥി
വോട്ട് രേഖപ്പെടുത്തും.

അവസാന വട്ട പ്രചരണത്തിൽ ഇന്നലെ. യു ഡി എഫ് സ്ഥാനാർഥി എം ആർ. ബൈജു പ്രമുഖ വ്യക്തികളെ നേരിൽ കണ്ടു അനുഗ്രഹം തേടി. കൂടാതെ പങ്കജ കസ്തൂരി സംഘടിപ്പിച്ച പാഥേയം പരിപാടിയിലും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments