തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്റെ പ്രാഥമികാന്വേഷണം. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറെയാണ് മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്കിയ പരാതിയിലാണ് അന്വേഷണം.
നേരത്തെ മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കെ ഗോപാലകൃഷ്ണന് മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടുവെന്നും സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്ന തരത്തിലാണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും സര്‍ക്കാരിന്റെ സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. കെ ഗോപാലകൃഷ്ണന് മതാടിസ്ഥാനത്തില്‍ ചേരിതിരിവുണ്ടാക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലൂടെ ഉദ്യോഗസ്ഥര്‍ക്കിടയിലെ സാഹോദര്യം തകര്‍ക്കാന്‍ ശ്രമിച്ചു. മൊബൈലുകള്‍ ഫാക്ടറി റീ സെറ്റ് ചെയ്താണ് ഗോപാലകൃഷ്ണന് അന്വേഷണത്തിനായി കൈമാറിയതെന്നും ഉത്തരവില്‍ പറയുന്നു. ഗോപാലകൃഷ്ണന് അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നും ഉത്തരവിലുണ്ട്.



