ഒന്നാം ദിവസമായ 8.30 ന് കളംപൂജ, വൈകിട്ട് 6.30 ന് കളംപാട്ട് , സോപാന സംഗീതം, പൂർവജ നന്ദകുമാർ, 7 ന് തിരുവാതിരക്കളി, ശ്രീദുർഗ നൃത്ത കലാലയം , മണ്ണയ്ക്കനാട്, 7.30 ന് ശാസ്ത്രീയ നൃത്തം, അക്ഷര കൃഷ്ണ, 7.45 ന് കൈകൊട്ടിക്കളി. മഹാദേവ കൈകൊട്ടിക്കളി സംഘം , ഇലയ്ക്കാട്, 8.15 ന് സംഗീത സദസ്സ് , എം. അശ്വതി, എം. ആതിര .
രണ്ടാം ദിവസമായ 9 ന് രാവിലെ 7.45 ന് പൊങ്കാല ആരംഭം. മേൽശാന്തി സന്ദീപ് കൃഷ്ണൻ പണ്ടാല അടുപ്പിൽ അഗ്നി പകരും. 9.30 ന് പൊങ്കാല സമർപ്പണം , വൈകിട്ട് 5 ന് ഊരാണ്മ കുടുംബങ്ങളിലേക്ക് ഇറക്കിപ്പൂജ. 7 ന് അഹിൻ മനോജിൻ്റെ സംഗീത സദസ്സ്, 8 ന് ആലപ്പുഴ കലവൂർ വീരനാട്യം കലാസമിതി അവതരിപ്പിക്കുന്ന വീരനാട്യം, 8.45 ന് നൃത്തം, ശ്രീ ദുർഗാ നൃത്ത കലാലയം മണ്ണയ്ക്കനാട്.
മീനപ്പൂര ദിനമായ 10 ന് 9.30 ന് ചിറയിൽ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തിൽ നിന്നും കുംഭകുട ഘോഷയാത്ര, 11.30 ന് കുംഭകുടം അഭിഷേകം, 7 ന് ചിറയിൽ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രത്തിൽ നിന്നും ദേശവിളക്ക് , 9 ന് തിരുവനന്തപുരം എസ്പി തിയറ്റേഴ്സ് അവതരിപ്പിക്കുന്ന നൃത്ത നാടകം , കാളിയൂട്ട് ഭഗവതി ,12 ന് ഗരുഡൻ വരവ് , ഗരുഡൻ തൂക്കം.
ഉത്സവത്തിന്റെ ഭാഗമായി 8 ന് അത്താഴ പ്രസാദ ഊട്ടും 9, 10 തീയതികളിൽ പ്രഭാത ഭക്ഷണം ഉൾപ്പെടെ 3 നേരവും പ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്നു ദേവസ്വം പ്രസിഡൻ്റ് കെ.എൻ നാരായണൻ നമ്പൂതിരി, സെക്രട്ടറി എൻ. നന്ദകുമാർ , ഉത്സവ കമ്മിറ്റി പ്രസിഡൻ്റ് സുധാകരൻ ഒഴുകയിൽ, സെക്രട്ടറി ശ്രീകുമാർ കൊട്ടുപ്പിള്ളിയേൽ എന്നിവർ അറിയിച്ചു.