Tuesday, July 8, 2025
No menu items!
Homeവാർത്തകൾമണിപ്പുരിൽ 13 ദിവസത്തിനുശേഷം സ്കൂളുകൾ തുറന്നു; പുലർച്ചെ 5 മുതൽ വൈകിട്ട് 4 വരെ കർഫ്യൂവിൽ...

മണിപ്പുരിൽ 13 ദിവസത്തിനുശേഷം സ്കൂളുകൾ തുറന്നു; പുലർച്ചെ 5 മുതൽ വൈകിട്ട് 4 വരെ കർഫ്യൂവിൽ ഇളവ്

ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ താഴ്വരയിലെ ജില്ലകളിലും ജിരിബാം ജില്ലയിലും വെള്ളിയാഴ്ച സ്കൂളുകൾ തുറന്നു. സംഘർഷത്തെത്തുടർന്ന് അടഞ്ഞുകിടന്ന സ്കൂളുകൾ 13
ദിവസങ്ങൾക്കു ശേഷമാണ് തുറന്നത്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷപുർ, കാക്ചിങ്, തൗബാൽ, ജിരിബാൽ ജില്ലകളിലെ സ്കൂളുകൾ തുറക്കാൻ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷൻ സ്കൂൾസ് ആൻഡ് ദി ഹയർ ആൻഡ് ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്മെന്റ് ഇന്നലെ ഉത്തരവ് ഇറക്കിയിരുന്നു. മണിപ്പുരിലും അസമിലുമുള്ള ജിരി, ബരാക് നദികളിൽനിന്നു കാണാതായ മൂന്നു സ്ത്രീകളുടെയും മൂന്നു കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത നവംബർ 16 മുതൽ താഴ്വരയിലെ ജില്ലകളിലും ജരിബാം ജില്ലയിലും സ്കൂളുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഈ ജില്ലകളിലെല്ലാം ഇന്ന് പുലർച്ചെ അഞ്ചു മുതൽ വൈകിട്ട് നാലു വരെ കർഫ്യൂവിൽ സംസ്ഥാന സർക്കാർ ഇളവു കൊടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments