Monday, March 2, 2026
No menu items!
Homeവാർത്തകൾഭൗതികശരീരം നാട്ടിലെത്തിക്കുന്നതിന് അമിത നിരക്ക്; ഏജന്റുമാര്‍ക്കെതിരേ ജാഗ്രതാ നിര്‍ദേശം

ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിന് അമിത നിരക്ക്; ഏജന്റുമാര്‍ക്കെതിരേ ജാഗ്രതാ നിര്‍ദേശം

യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ മരണപ്പെടുന്ന പ്രവാസികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്ന ഏജന്റുമാര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഏജന്റുമാരുടെ ചൂഷണം സംബന്ധിച്ച് നിരവധി പരാതികള്‍ കോണ്‍സുലേറ്റിന് ലഭിച്ചിട്ടുണ്ട്. കോണ്‍സുലേറ്റ് അംഗീകരിച്ച നിരക്കുകള്‍ മാത്രമേ ഇക്കാര്യത്തില്‍ ഏജന്റുമാര്‍ ഈടാക്കാവൂ.

മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്കും അധികാരപ്പെടുത്തിയ വ്യക്തികള്‍ക്കും എല്ലാ സൗകര്യവും നല്‍കാന്‍ കോണ്‍സുലേറ്റ് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. വിവിധ എമിറേറ്റുകളിലായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകരിച്ച പാനലില്‍ ഉള്‍പ്പെട്ട കമ്മ്യൂണിറ്റി അസോസിയേഷനുകള്‍ മേല്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിന്റെ (PBSK) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന +971-0507347676, 800 46342 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments