Tuesday, August 5, 2025
No menu items!
Homeവാർത്തകൾഭൂതത്താൻകെട്ടില്‍ സിനിമാ ഷൂട്ടിംഗിനായി എത്തിച്ചതിനുശേഷം കാട്ടിലേക്ക് കയറിപ്പോയ നാട്ടാനയെ കണ്ടെത്തി

ഭൂതത്താൻകെട്ടില്‍ സിനിമാ ഷൂട്ടിംഗിനായി എത്തിച്ചതിനുശേഷം കാട്ടിലേക്ക് കയറിപ്പോയ നാട്ടാനയെ കണ്ടെത്തി

കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടില്‍ സിനിമാ ഷൂട്ടിംഗിനായി എത്തിച്ചതിനുശേഷം കാട്ടിലേക്ക് കയറിപ്പോയ നാട്ടാനയെ കണ്ടെത്തി. പുതുപ്പളളി സാധു എന്ന ആനയെയാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിനൊടുവില്‍ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുനിന്നാണ് സാധുവിനെ അന്വേഷണസംഘം കണ്ടെത്തിയത്. ആന പൂർണ ആരോഗ്യവാനാണെന്നാണ് വനപാലകർ നല്‍കുന്ന വിവരം.

ഇന്നലെ ഷൂട്ടിംഗ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന സാധുവിനെ മണികണ്ഠൻ എന്ന ആന കുത്തിയതോടെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നുവെന്നാണ് കണ്ടുനിന്നവർ പറയുന്നത്. മറ്റുളള ആനകള്‍ ബഹളമുണ്ടാക്കിയതോടെ ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമാപ്രവർത്തകരും ഓടിരക്ഷപ്പെടുകയായിരുന്നു. വിജയ് ദേവരക്കൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടാണ് ആനകളെ കൊണ്ടുവന്നത്. മൂന്ന് പിടിയാനകളെയും രണ്ട് കൊമ്ബനാനകളെയുമാണ് ഷൂട്ടിംഗിനായി എത്തിച്ചത്. ഇന്നലെ രാത്രി പത്ത് മണിവരെ ആനയ്ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ തെരച്ചില്‍ വീണ്ടും തുടരുകയായിരുന്നു

തൃശൂർ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പില്‍ സ്ഥിര സാന്നിദ്ധ്യമാണ് പുതുപ്പളളി സാധു. സിനിമ അഭിനയമാണ് 52 വയസുള്ള ഈ കൊമ്ബനെ കൂടുതല്‍ പ്രശസ്തനാക്കിയത്. തമിഴ്- തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ ആനയെ അഭിനയിപ്പിക്കണമെങ്കില്‍ പ്രത്യേക അനുമതി വേണം. ഇങ്ങനെ വനംവകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തൻ വർഗീസാണ് ആനയുടെ ഉടമ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments