ചേരാനെല്ലൂർ: വിവിധ രോഗങ്ങൾ മൂലം ബുദ്ധി മുട്ടുന്ന ഭിന്നശേഷിക്കാരനായ ബാലൻ ചികിത്സയ്ക്ക് സഹായം തേടുന്നു. ചിറ്റൂർ ഷാപ്പുപടിക്ക് സമീപം പടിവട്ടം വീട്ടിൽ കിഷോർ കുമാറിൻ്റെ മകൻ പി.കെ വസുദേവ് (12) ആണ് അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ജന്മനാ ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുള്ള വസുദേവ് ഇപ്പോൾ നിരന്തരമായുണ്ടാകുന്ന ഫിറ്റ്സ് മൂലം അവശനാണ്. കുറേ ദിവസങ്ങളായി ഐ.സി.യു. വിലായിരുന്നു. കഴിഞ്ഞ ദിവസം ജനറൽ വാർഡിലേക്ക് മാറ്റി. കുഞ്ഞിൻ്റെ ചികിത്സയ്ക്കായി ലക്ഷങ്ങൾ മുടക്കിയ കുടുംബം ഇപ്പോൾ തീരെ ഞെരുക്കത്തിലാണ്. വാടക വീട്ടിലാണിവർ കഴിയുന്നത്. ഇൻ്റീരിയർ ഡെക്കറേഷൻ ജോലികൾ ചെയ്യുന്ന കിഷോറിന് മകൻ്റെ ആശുപത്രി വാസം മൂലം ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണ്. ഇളയമകൾ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്.
വസുദേവ് ചേരാനെല്ലൂർ റീന മെമ്മോറിയൽ സ്കൂളിലാണ് പഠിച്ചിരുന്നത്. തുടർ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് കുടുംബം. ഇതിനായി അച്ഛൻ കിഷോർ കുമാർ പി. ആർ ൻ്റെ പേരിൽ എളമക്കര യൂണിയൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 520101018769760, ഐ. എഫ്. എസ്. സി: UBINO902276. ഗൂഗിൾ പേ നമ്പർ 6238298187



