Tuesday, July 8, 2025
No menu items!
Homeവാർത്തകൾഭരണഘടനാ സാക്ഷരതാ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു; കോളേജിലെ പൊതുയിടങ്ങളില്‍ ഭരണഘടനയുടെ ആമുഖം

ഭരണഘടനാ സാക്ഷരതാ ക്യാമ്പസ് ഉദ്ഘാടനം ചെയ്തു; കോളേജിലെ പൊതുയിടങ്ങളില്‍ ഭരണഘടനയുടെ ആമുഖം

മലയിന്‍കീഴ്: മലയിന്‍കീഴ് മാധവകവി സ്മാരക ഗവ.ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജിലേയ്ക്ക് ആദ്യമായി വരുന്നവര്‍ ഒന്ന് അമ്പരക്കും. കാരണം അവരെ വരവേല്‍ക്കുന്നത് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമാണ്. സംസ്ഥാനത്തെ ആദ്യ ഭരണഘടനാ സാക്ഷരതാ ക്യാമ്പസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. മലയിന്‍കീഴ് മാധവകവി സ്മാരക ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനാണ് കേരളത്തിലെ ആദ്യ ഭരണഘടനാ സാക്ഷരതാ ക്യാമ്പസ് പദവി ലഭിച്ചത്.

പ്രഖ്യാപനസമ്മേളനം ഐ.ബി. സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സലകുമാരി അദ്ധ്യക്ഷയായി. കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് കോളേജ് ഭരണഘടനക്യാമ്പസായി മാറിയത്. സംസ്ഥാന സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ്, കസ്തൂര്‍ബ ഗ്രാമീണ ഗ്രന്ഥശാല എന്നീ സ്ഥാപനങ്ങളുടെ സംയുക്തപ്രവര്‍ത്തനങ്ങളാണ് പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്. കോളേജിലെ പൊതുയിടങ്ങളിലെല്ലാം ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി ഭരണഘടന ക്വിസ് മത്സരവും സംഘടിപ്പിച്ചു.

യോഗത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ യു.സി.ബിവേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്ബാബു, കോളേജ് പ്രിന്‍സിപ്പല്‍ പ്രിയ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വാസുദേവന്‍ നായര്‍, ലൈബ്രറി കൗണ്‍സില്‍ അംഗം എം. മഹേഷ്‌കുമാര്‍, എന്‍.എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ അഭിലാഷ് സോളമന്‍, നിഷാരാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കുമാരി നന്ദന എസ്. അജയ് രചിച്ച യാത്ര എന്ന കഥാസമാഹാരം ചടങ്ങില്‍ വച്ച് ഐ.ബി. സതീഷ് എം.എല്‍.എ പ്രകാശനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments