തിരുവില്വാമല: പഴമ്പാലക്കോട് നാരായണ മൂർത്തി ക്ഷേത്രത്തിലെ ഭജന മഹോത്സവത്തിന്റെ ബ്രോഷർ പ്രകാശനം നടന്നു. ക്ഷേത്രത്തിൽ നടന്ന പ്രകാശന കർമ്മത്തിൽ ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് അണ്ണാമല മുതലിയുടെ അധ്യക്ഷതയിൽ കൃഷ്ണൻ മുതലി പ്രകാശന കർമ്മം നിർവഹിച്ചു.
2024 ഭജനമഹോത്സവം വർണാഭമാക്കുവാൻ എല്ലാവരുടേയും സഹായ സഹകരണങ്ങൾ വേണമെന്ന് ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ പറഞ്ഞു. കന്നിമാസത്തിലെ അവസാന ആഴ്ചയിലാണ് ഭജന മഹോത്സവം നടക്കുക.



